പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

വായനയുടെ പുണ്യം : ജോളി ഫ്രാന്‍സിസ്‌

Do you want to share?

Do you like this story?

..
..
ജോളി ഫ്രാന്‍സിസ്
നുഷ്യ ജീവിതം അമൂല്യമാണ്‌ എന്നതു തർക്കമില്ലാത്ത കാര്യമാണ് . പ്രപഞ്ചസൃഷ്ടികളിൽ വെച്ച് ഏറ്റവും മഹത്തായതും ഉന്നതവുമായ സൃഷ്ടിയാണ് മനുഷ്യൻ . അവന്റെ ബുദ്ധിയും വിവേകവും , ചിന്താശക്തിയുമാണ് അവനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് . മാനവരാശിയെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് അറിവുകൾ അഥവാ വിദ്യകൾ ആണ്. നേടിയ അറിവുകളും വിദ്യകളും മനുഷ്യന് വരദാനമായി കിട്ടിയ പ്രായോഗിക ബുദ്ധിയുടെയും , ചിന്തകളുടെയും പിൻ ബലത്തോടെ നടപ്പിലാക്കുവാൻ അവൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് കാണുന്ന രീതിയിലുള്ള പുരോഗതികൾ സാധ്യമായത് . ആദ്യകാലങ്ങളിൽ അതായതു ലിപിയും , എഴുത്തും അച്ചടിയും എല്ലാം പ്രചാരത്തിൽ വരുന്നതിനു മുൻപ് വാമൊഴിയിലൂടെയാണ് അറിവുകൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് . മനുഷ്യചരിത്രത്തിൽ തന്നെ നാഴികകല്ലായി മാറിയ ലിപിയുടെയും അച്ചടിയുടെയും കണ്ടുപിടുത്തത്തോടെ അറിവുകൾ സമാഹരിക്കുന്നതിനും വരും തലമുറകൾക്കായി കരുതി വെക്കുന്നതിനും ഏറെ സഹായകമായി . ഇന്ന് പ്രപഞ്ച ഉല്പത്തി മുതൽ കഴിഞ്ഞൊരു നിമിഷം വരെ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ അറിവുകൾ നമുക്ക് ലഭ്യമാണ് .
കടപ്പാട് : ഓസ്ട്രലിയന്‍ പോസ്റല്‍ പരസ്യത്തിലെ ചിത്രം 

" വിദ്യാധനം സർവ്വ ധനാൽ പ്രധാനം " എന്ന ചൊല്ല് നാമെല്ലാം കേട്ടിട്ടുണ്ട് . വിദ്യക്ക് മനുഷ്യ ജീവിതത്തിൽ ഉള്ള പ്രധാന്യത്തെയാണ് അത് ചൂണ്ടിക്കാണിക്കുന്നത് . വിദ്യ അല്ലെങ്കിൽ അറിവ് സമ്പാദിക്കുക , അതേതു പ്രകാരത്തിൽ ഉള്ളതായാലും എന്നത് മനുഷ്യന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മഹാഭാഗ്യമായി തന്നെ കരുതാം പ്രത്യകിച്ചു ഇത്ര പുരോഗതി പ്രാപിച്ച കാലഘട്ടത്തിലും അക്ഷരഭ്യാസമോ വേറെ ഏതെങ്കിലും തരത്തിലുള്ള വിദ്യയോ അപ്രാപ്യമായി അനേകം ലക്ഷങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ . അറിവുകൾ നേടുന്നതിനു ഇന്ന് പല പ്രകാരത്തിലുള്ള ഉറവിടങ്ങളുണ്ട് . അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത് പുസ്തകങ്ങൾ എന്നു തന്നെ പറയാം . അതു കൊണ്ട് തന്നെയാണ് പുസ്തകങ്ങൾക്ക് മനുഷ്യന്റെ ഏറ്റവും അടുത്തതും ,വിശ്വസ്തനുമായ സുഹൃത്തും വഴികാട്ടിയുമായി നാം സ്ഥാനം നല്കിയിരിക്കുന്നത് . ഞാൻ അതിനെ ഒരു പടി കൂടി കടന്നു ഗുരുസ്ഥാനീയർ എന്ന് തന്നെ പറയാനാണ് ആഗ്രഹിക്കുന്നത് . അറിവിന്റെ അക്ഷയ പത്രങ്ങളാണ് പുസ്തകങ്ങൾ .
പുസ്തകങ്ങൾ അറിവിന്റെ അക്ഷയപാത്രങ്ങൾ ആണെന്നിരിക്കെ അവ സ്വായത്തമാക്കുന്നതിന് വായന ശീലമാക്കിയേ തീരൂ . വായനയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും പറയുബോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് . വായനകൊണ്ട്‌ എന്ത് പ്രയോജനമാണ് ലഭിക്കുന്നത് , അല്ലെങ്കിൽ എന്തിനാണ് വായന.?? ഏറ്റവും ലളിതമായി പറഞ്ഞാൽ മനുഷ്യശരീരത്തിന് ഭക്ഷണം എങ്ങിനെ ഉര്ജ്ജ സ്രോതസ്സ് ആകുന്നുവോ അതുപ്പോലെ മനുഷ്യമനസ്സിന്റെ ഉര്ജ്ജസ്രോതസ്സാണ് വായന എന്ന് പൂർവികർ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട് . ഓരോ വ്യക്തിയും തങ്ങളുടെ ഹ്രസ്വ ജീവിതകാലത്തിനു ഇടയിൽ കടന്നു പോകുന്ന ബൌദ്ധികവും ,സാമൂഹികവും ,സാംസ്ക്കാരികവും ,സാഹിത്യപരവുമായ അനുഭവങ്ങളിലേക്ക്‌ വെളിച്ചം വീശാൻ അവയ്ക്ക് കഴിയുന്നു എന്ന് നിസ്സംശയം പറയാം . ചിന്തകൾക്ക് വ്യക്തതയും ,ദിശാബോധവും നൽകുന്നതിൽ അവ വഹിക്കുന്ന പങ്കു ചെറുതല്ല . അത് സാദ്ധ്യമാകുന്നത് നമുക്ക് മുൻപേ അതെ അനുഭവങ്ങളിലൂടെ കടന്നു പോയ പലരുടെയും നേർ സാക്ഷ്യവും അതിന്റെ അടിസ്ഥാനത്തിൽ അവർക്കുണ്ടായ ചിന്തകളുടെയും നിഗമനങ്ങളുടെയും ആകെതുകയെ അക്ഷര മുത്തുകൾ ആക്കി നമുക്കായി സമര്പ്പിച്ചു എന്നതാണ് . അതിലൂടെ നാം മനസ്സ് കൊണ്ട് സഞ്ചരിക്കു്പോൾ , ആ അവസ്ഥാന്തരങ്ങളിലൂടെയും പരിത സ്ഥിതികളിലൂടെയും കടന്നുപോകുമ്പോൾ വായനക്കാരന് ലഭ്യമാകുന്ന ഒരു അവബോധം . അത് നമ്മെ മുകളിൽ സൂചിപ്പിച്ചത് പോലെ നേരായ ദിശാ ബോധത്തിലേക്ക്‌ നയിക്കുന്നു . നാം ഏതൊന്നിനെ കാണുന്നുവോ ,വായിക്കുന്നുവോ ,അറിയുന്നുവോ അതിനെ അതിന്റെ കേവലാർഥത്തിൽ അല്ലാതെ നാം ആര്ജ്ജിച്ച അറിവിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണാനും സ്വതന്ത്രമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും നമ്മെ പ്രാപ്തരാക്കുന്നു .
വായന വളരെ ചെറുപ്പത്തിൽ തന്നെ ശീലിക്കേണ്ട അല്ലെങ്കിൽ ശീലിക്കുന്ന ഒരു സ്വഭാവവിശേഷമാണ്‌ . സ്വാഭാവികമായും കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളായിരിക്കും അവർ തെരഞ്ഞെടുക്കുക . അത് പഠനത്തിന്റെ ഭാഗമായുള്ള വിഷയങ്ങളോ , general knowledge , സാഹിത്യമോ എന്തുമാകാം . കുട്ടിയുടെ അഭിരുചിക്കനുസരിച്ച് വായന തുടങ്ങുന്നു . സാധാരണ നമുക്കിന്നു ലഭ്യമായിട്ടുള്ള ബാലസാഹിത്യം വിജ്ഞാനവും വിനോദവും സന്മാർഗവും സമന്വയിപ്പിച്ച് കൊണ്ടുള്ള രചനരീതികളാൽ സമ്പന്നമാണ് . അത്തരം പുസ്തകങ്ങൾ കുട്ടികൾക്ക് ജീവിതത്തിൽ സത്യത്തിനും നീതിക്കും എത്രമാത്രം സ്ഥാനമുണ്ടെന്നും , നന്മയുള്ളവരായി വളരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവാന്മാരാക്കുന്നതിൽ ഒരു വലിയ പരിധി വരെ പങ്കു വഹിക്കുണുണ്ട് . പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ കുട്ടികളിൽ വായനശീലം വളർത്തേണ്ടതിനു വളരെ പ്രാധാന്യമുണ്ട് . അനുദിനം വര്ദ്ധിച്ചു വരുന്ന ജീവിത തിരക്കുകളിൽ കുഞ്ഞങ്ങളോട് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താനാവാതെ സാഹചര്യത്തിൽ ഇത്തരം പുസ്തകങ്ങൾ കുട്ടികൾക്ക് മാർഗദീപം ആവുന്നത് ഒരു ആശ്വാസം തന്നെയാണ് . വളരെ പോസിറ്റീവും ക്രിയത്മകവുമായിട്ടുള്ള ഒരു ചിന്താരീതി കുട്ടികളിൽ വളര്ന്നു വരാൻ ഇത് സഹായകമാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിനു വായനശീലം പോലെ തന്നെ പ്രാധാന്യമുള്ളതാണ് എന്ത് വായിക്കണം എന്നുള്ളത്
വായനയുടെ പ്രസക്തി കുറഞ്ഞു വരികയാണെന്ന് ഈയിടെ വിലയിരുത്തപ്പെടുന്നത് പലപ്പോഴും ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട് . എന്നാൽ പല പ്രായത്തിലുള്ള കുട്ടികളും മുതിര്ന്നവരുമായുള്ള സഹവാസത്തിൽ നിന്ന് , വായനയുടെ പ്രസക്തിയെയും മഹാത്മ്യത്തെയും കുറിച്ച് ബോധമുള്ള ഒരു തലമുറ ഇവിടെ ഇപ്പോഴും ഉണ്ടെന്നും അത് ദിനംപ്രതി വളര്ന്നു വരികയാണെന്നും തന്നെയാണ് മനസ്സിലാവുന്നത് . സാങ്കേതികവിദ്യകളുടെ പുരോഗതിയോടെ സമസ്തലോകവും ഒരു ചെറുവിരലിന്റെ ചലനം കൊണ്ട് കൈവെള്ളയിൽ ഒതുക്കാമെന്ന സ്ഥിതി വിശേഷത്തിൽ എത്തി നില്ക്കുകയാണ് ലോകം . സ്വാഭാവികമായും വായനക്ക് തെരഞ്ഞെടുക്കുന്ന മാധ്യമങ്ങളിൽ വ്യത്യസ്ഥത വന്നേക്കാം . എങ്കിലും വായന ഏറുന്നു എന്നതു സ്വഗതാർഹമാണ് .

വീണ്ടും വായനയുടെ വസന്തം!

0 comments:

Ads

..

Advertisements

..